ഡൽഹി: ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍ ജലത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടാതെ, ഗംഗയില്‍ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍, 'സ്നാനം' ചെയ്താണ് തിരികെ പോകുന്നതും.ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നതും പതിവാണ്.
ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചളിയില്‍ അടിയുന്നു. എന്നാല്‍, സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ ഇത്തരം നാണയങ്ങള്‍ വീണ്ടെടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു
വീഡിയോയില്‍ ഒരു യുവാവ് ഒരു ബോട്ടില്‍ വച്ച് നദിയുടെ ഏതാണ്ട് മധ്യത്തിലേക്ക് നിരവധി കാന്തങ്ങള്‍ ചേര്‍ത്ത് കെട്ടിയ ഒരു വടി എറിയുന്നു. അല്പനേരത്തിന് ശേഷം ആ വടി വലിച്ച് എടുക്കുമ്പോള്‍ അതില്‍ നിറയെ നാണയങ്ങള്‍.
യുവാവിനോട് ഒപ്പമുണ്ടായിരുന്നയാള്‍ അതിശയത്തോടെ ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ടാണ് തന്റെ കുടുംബം പുലരുന്നതെന്ന് അയാള്‍ പറയുന്നു. ഒപ്പം അപൂര്‍വ്വമായി വെള്ളിയും സ്വര്‍ണ്ണവും ലഭിക്കാറുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോ ഇതിനകം 62 ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു.
രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര് അഭിനന്ദന കുറിപ്പുകളെഴുതിയെങ്കിലും ചിലര്‍ സ്വര്‍ണ്ണവും വെള്ളിയും കാന്തം ഉപയോഗിച്ച് എങ്ങനെയാണ് ശേഖരിക്കുന്നതെന്ന സംശയം ഉന്നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.