ആകാശത്തൊട്ടിലില്‍ കുരുങ്ങി; 13കാരിയുടെ മുടി പൂര്‍ണമായും തലയോട്ടിയില്‍ നിന്ന് വേര്‍പ്പെട്ടു ഗുരുതരാവസ്ഥയിൽ

ലഖ്‌നൗ: ആകാശത്തൊട്ടിലില്‍ മുടി കുരുങ്ങി 13കാരിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേർപെട്ടു.

ധോനഗറിലെ ഒരു ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. ഇതിൻ്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെണ്‍കുട്ടിയുടെ മുടി യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ, മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേർപെട്ട് രക്തം വാർന്നു. ഉടൻ തന്നെ തൊട്ടില്‍ കറക്കം നിർത്തി കുട്ടിയെ പുറത്തെത്തിച്ചു.

മുടി മുഴുവനായും വേർപെട്ട് യന്ത്രത്തില്‍ കുടുങ്ങിയത് വീഡിയോയില്‍ കാണാം. പുറത്തെത്തിയതും കുട്ടി ബോധരഹിതയായി. കുട്ടിയെ ആദ്യം ഗുർസഹൈഗഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില വഷളായതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി ലഖ്‌നൗവിലെ പിജിഐയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !