ഗൂഗിള്‍ മാപ് വഴികാട്ടിയത് പണിതീരാത്ത പാലത്തിലൂടെ; കാര്‍ താഴേക്ക് വീണത് ആരുമറിഞ്ഞില്ല മൂന്ന് യാത്രികര്‍ക്ക് ദാരുണാന്ത്യം,

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് നദിയിലേക്ക് കാർ പതിച്ച്‌ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

വിവാഹത്തില്‍ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയില്‍ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.

ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്. ഫറൂഖാബാദില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് കാറില്‍ പോവുകയായിരുന്നു. 

രാംഗംഗ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കയറിയ കാർ നദിയിലേക്ക് പതിച്ചു. പാലത്തിന്‍റെ ഒരു വശത്ത് അപ്രോച്ച്‌ റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശല്‍ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഗൂഗിള്‍ മാപ്പില്‍ വഴി നോക്കിയാണ് യുവാക്കള്‍ യാത്ര ചെയ്തതെന്ന് കുടുംബം പറയുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറയുന്നു.

ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെ മാത്രമാണ് നാട്ടുകാർ അറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !