ബസ്സില്‍ തിരക്കിനിടെ കൈക്കുഞ്ഞിന്‍റെ പാദസരം ഊരിയെടുത്തു; സംഭവത്തിൽ പ്രതി കുടുങ്ങിയത് ആ ദൃശ്യത്തിൽ,

മലപ്പുറം: ബസില്‍ നിന്ന് കൈകുഞ്ഞിന്‍റെ പാദസരം കവർന്ന കേസിലെ പ്രതി പിടിയില്‍. ഊര്‍ങ്ങാട്ടിരി ' തച്ചണ്ണ സ്വദേശി സബാഹ് (30) ആണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ തിരക്ക് മുതലെടുത്താണ് പ്രതി പാദസരം കവർന്നത്. 

കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസില്‍ യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെ പാദസരം പ്രതി ഊരിയെടുക്കുകയായിരുന്നു. പാദസരം നഷ്ടമായതോടെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെ ബസിലെ സിസിടിവി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

സംഭവ ശേഷം ഒളിവില്‍ പോയ സബാഹ് വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞുവരുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു, വയനാട് പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ആന്റി തെഫ്റ്റ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ എസ്.കെ. പ്രിയന്‍, എ.എസ്.ഐ ശശികുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യന്‍, മുസ്തഫ, രതീഷ്, ഋഷികേശ്, അമര്‍നാഥ്, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !