മലപ്പുറം: സ്കൂളിലെ കുട്ടികള്‍ക്ക് മുണ്ടിനീര് പടർന്നു പിടിച്ചതോടെ പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശം നല്കി ആരോഗ്യ വകുപ്പ്.
മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഒന്ന്, രണ്ട് ക്ലാസുകളിലെ 30 ഓളം കുട്ടികള്‍ക്കാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നല്കി. കഴിഞ്ഞ മാസം മുതലാണ് കുട്ടികളില്‍ രോഗം ബാധിച്ചത്. ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ആദ്യം ലക്ഷണം കണ്ടത്.
പിന്നീട് മറ്റു കുട്ടികളിലേക്ക് പടരുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.