ഉത്തർപ്രദേശ്: ചീറിപാഞ്ഞെത്തിയ വന്ദേ ഭാരത് ട്രെയിൻ പാളത്തിലിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തെ തുടർന്ന് ഏറെനേരമാണ് യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിർത്തിയത്.
അട്ടിമറിക്കാൻ ശ്രമമെന്നാണ് അധികൃതർ സംശയിക്കുന്നത്. ട്രെയിൻ വരുന്ന സമയത്ത് ഒരാള്‍ പാളത്തില്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.ട്രെയിൻ ഈ ബൈക്കില്‍ ഇടിക്കുകയും ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. യുപി യിലെ പ്രയാഗ്‌രാജ് ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരം 4:20 ഓടെയാണ് സംഭവം നടന്നത്.
ഒഴിവായത് വൻ ദുരന്തമെന്നാണ് അധികൃതർ പറയുന്നത്. പെട്ടെന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടാണ് ഒടുവില്‍ ട്രെയിൻ നിർത്തിയത്. വാരണാസിയില്‍ നിന്ന് പ്രയാഗ്‌രാജ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് മുന്നിലാണ് ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞത്.
ഝാൻസി സ്റ്റേഷന് സമീപം ബന്ദ്വ താഹിർപൂർ റെയില്‍വേ അടിപ്പാതയിലൂടെ ചില യുവാക്കള്‍ ബൈക്കുമായി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. വന്ദേ ഭാരത് ട്രെയിൻ അടുത്തെത്തിയപ്പോള്‍ യുവാക്കള്‍ ബൈക്ക് ട്രാക്കില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്തു.
അതിവേഗത്തിലെത്തിയ ട്രെയിൻ ബൈക്കുമായി ശക്തമായാണ് കൂട്ടിയിടിച്ചത്. ഒടുവില്‍ ഇടിയുടെ ആഘാതത്തില്‍ ട്രെയിനിനുള്ളില്‍ വലിയ കുലുക്കം അനുഭവപ്പെടുകയും ബൈക്ക് വലിച്ചിഴയ്ക്കുന്ന ശബ്ദം കേള്‍ക്കുകയും ചെയ്തെന്ന് യാത്രക്കാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.