പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണി: ഡെപ്യൂട്ടി തഹസില്‍ദാരുടെ തിരോധാനത്തിന് പിന്നില്‍ ബ്ലാക്‌മെയിലിംഗ്; കേസില്‍ നിര്‍ണായക വഴിത്തിരിവ് മൂന്ന് പേര്‍ കസ്റ്റഡിയില്‍,

പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണി: ഡെപ്യൂട്ടി തഹസില്‍ദാരുടെ തിരോധാനത്തിന് പിന്നില്‍ ബ്ലാക്‌മെയിലിംഗ്; കേസില്‍ നിര്‍ണായക വഴിത്തിരിവ് മൂന്ന് പേര്‍ കസ്റ്റഡിയില്‍,

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്‌മെയ്‌ലിങെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ തിരൂർ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35), ഫൈസല്‍ (43), വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികള്‍ തട്ടി എടുത്തിരുന്നു.

 പോക്സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കും എന്നായിരുന്നു ഭീഷണി. ഇതേ തുടർന്നാണ് തഹസില്‍ദാർ വീടുവിട്ട് പോയത്.

തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി.ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസില്‍ പരാതി നല്‍കിയത്.

മൊബെല്‍ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉടുപ്പിയിലുമാണ് കാണിച്ചത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് ചാലിബ് തിരിച്ചെത്തിയത്.

മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്നാണ് ഡെപ്യുട്ടി തഹസില്‍ദാർ പറഞ്ഞത്. പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network