ഗുജറാത്ത് : അംഗനവാടി ജീവനക്കാരെ സർക്കാർ സർവീസില്‍ ഉള്‍പെടുത്താൻ നയം രൂപികരിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി.
ഗുജറാത്തിലെ 1.06 സ്ത്രീകള്‍ക്കും രാജ്യത്തെ 24 ലക്ഷം സ്ത്രീകള്‍ക്കും പ്രയോജനപ്പെടുന്ന സുപ്രധാന വിധിയായി ഇത് പരിഗണിക്കപ്പെടുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെൻ്റ് സർവീസസ് (ICDS) ന് കീഴില്‍ അംഗനവാടി വർക്കേഴ്‌സിന്റെയും അംഗനവാടി ഹെല്‍പ്പേഴ്‌സിന്റെയും ജോലികള്‍ കൊണ്ടുവരുന്നതിനായി സംയുക്തമായി ഒരു നയം രൂപീകരിക്കാൻ ജസ്റ്റിസ് നിഖില്‍ കരിയല്‍ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദേശം നല്‍കി.
സർക്കാർ സേവനങ്ങളിലെ അംഗനവാടി വർക്കേഴ്‌സിനെയും അംഗനവാടി ഹെല്‍പ്പേഴ്സ്സിനെയും ഉള്‍പ്പെടുത്തുന്നതിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെൻ്റ് സർവീസസ്.
1967ലെ ഗുജറാത്ത് സിവില്‍ സർവീസസ് (ക്ലാസിഫിക്കേഷൻ ആൻഡ് റിക്രൂട്ട്‌മെന്റ്) (ജനറല്‍) ചട്ടങ്ങള്‍ക്ക് കീഴിലാണ് ഗുജറാത്തിലെ സർക്കാർ സർവീസില്‍ അംഗനവാടി ജീവനക്കാരെ ഉള്‍പ്പെടുത്തുന്നത്. ക്ലാസ് മൂന്നിന് ലഭ്യമായ മിനിമം ശമ്പള സ്കെയിലില്‍ അംഗനവാടി ജീവനക്കാർക്കും ശമ്പളം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു.
അംഗനവാടി വർക്കേഴ്സിന് 10,000 രൂപയും അംഗനവാടി ഹെല്‍പ്പേഴ്സിന് 5,500 രൂപയും ആണ് ശമ്പളമായി നല്‍കുന്നത്. ഇത് ക്ലാസ് നാലില്‍ ജോലി ചെയ്യുന്ന ജീവനക്കാരേക്കാള്‍ കുറവാണെന്നും കോടതി പറഞ്ഞു.
10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന അംഗനവാടി ജീവനക്കാരുടെയും അംഗനവാടി ഹെല്‍പ്പേഴിസിൻ്റെയും സേവനവും മിനിമം വേതനവും ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ സമർപ്പിച്ച നൂറുകണക്കിന് ഹർജികള്‍ക്കുള്ള മറുപടിയിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങള്‍.
അംഗനവാടി ജീവനക്കാർക്ക് നല്‍കുന്ന വേതനം അവർ ചെയ്യുന്ന സേവനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
ഐ.സി.ഡി.എസ് പോലുള്ള ഒരു പരിപാടി നടത്തുന്നതില്‍ സർക്കാർ അഭിമാനിക്കുമ്പോളും തൊഴിലാളികള്‍ക്ക് വളരെ കുറച്ച് പ്രതിഫലം മാത്രമേ ആ പദ്ധതിയിലൂടെ ലഭിക്കുന്നുള്ളൂ എന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.