വര്‍ക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ രക്ഷിച്ചു, തെരച്ചിൽ,

തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ തിരയില്‍പ്പെട്ടു. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയില്‍പ്പെട്ടത്.

നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് ഒരാളെ രക്ഷിച്ചു. വർക്കല ആലിയിറക്കം ബീച്ചിലാണ് സംഭവം.

കടലില്‍ ഇറങ്ങരുതെന്ന കർശന മുന്നറിയിപ്പ് വകവെക്കാതെയാണ് വിദ്യാർത്ഥികള്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ തിരമാല അടിച്ചുകയറുകയും വിദ്യാർത്ഥികള്‍ തിരയില്‍പ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ടാണ് ലൈഫ് ഗാർഡും നാട്ടുകാരും ഓടിയെത്തിയത്. തുടർന്ന് ഒരാളെ രക്ഷിച്ച്‌ കരയിലെത്തിച്ചു.

രക്ഷിച്ച വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ നെല്‍സണ്‍ ജെയ്സന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഐടി വിദ്യാർത്ഥികളായ പെണ്‍കുട്ടികളടങ്ങുന്ന നാലംഗ സംഘമാണ് കുളിക്കാനായി കടലിലിറങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !