ദില്ലി: ശ്രീനഗറില്‍ ഞായറാഴ്ച ചന്തയ്ക്കിടെ ഭീകരാക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ലാല്‍ചൗക്കിന് സമീപം ഞായറാഴ്ച നടക്കാറുള്ള ചന്തയ്ക്കിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരില്‍ ഭൂരിഭാഗവും നാട്ടുകാരാണ്. സിആർപിഎഫിന്റെ വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപമുള്ള ഉന്തുവണ്ടിയിലാണ് ഭീകരർ ഗ്രേനേഡ് ഒളിപ്പിച്ചിരുന്നത്.സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഞായറാഴ്ച ചന്തയ്ക്ക് എത്തിയ നാട്ടുകാര്‍ക്കാണ് ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റത്. നൗഗാം, നൂര്‍ബാഗ്, ബന്ദിപുര, സോപിയാൻ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പരിക്കേറ്റത്.
സാധാരണക്കാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സില്‍ കുറിച്ചു. ആക്രമണത്തെ അപലപിക്കുകയാണ്. ആക്രമണങ്ങള്‍ തടയാൻ ശക്തമായ നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.