ക്ഷേത്രത്തിന് മുന്നില്‍ 12- വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിരോധിച്ച്‌ രക്ഷപ്പെട്ട് പെണ്‍കുട്ടി, സിസിടിവിയില്‍ കുടുങ്ങി യുവാവ്

മീററ്റ്: ക്ഷേത്രത്തില്‍ പ്രാർത്ഥിച്ചതിന് ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി.

ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കടന്നുപിടിച്ച്‌ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വീട്ടിലെത്തിയ കുട്ടി മാതാവിനെ കാര്യങ്ങള്‍ അറിയിച്ചു. പ്രാർത്ഥിച്ച ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് പ്രതി പെണ്‍കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും കടന്നുപിടിച്ച്‌ തന്നിലേക്ക് അടുപ്പിച്ചത്. കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇവർ ഭവൻപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തില്‍ യുവാവിനെ പിടികൂടുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പാെലീസ് പറഞ്ഞു.

അഞ്ചാം ക്ലാസുകാരിയെ നടുറോഡില്‍ ക്ഷേത്രത്തിന് മുന്നില്‍ കടന്നുപിടിച്ചിട്ടും ആരും ഇടപെട്ടില്ല. മുൻപും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രദേശവാസികള്‍ പ്രതിക്കെതിരെ രംഗത്തുവന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !