ചെന്നൈ: ചെന്നൈയില്‍ വീട്ടുജോലിക്ക് നിന്ന 15കാരി മരിച്ച സംഭവത്തില്‍ യുവ ദമ്പതികള്‍ അറസ്റ്റില്‍. അമിഞ്ചിക്കരൈ സ്വദേശികളായ മുഹമ്മദ് നവാസും ഭാര്യ നസിയയുമാണ് പിടിയിലായത്.
മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. പഴയ കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ആളാണ് നവാസ്. ദമ്പതികള്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന കുട്ടിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ദമ്പതികള്‍ അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഇസ്തിരി പെട്ടികൊണ്ടും സിഗരറ്റ് കൊണ്ടും പൊള്ളിച്ച പാടുകളും ഗുരുതരമായി മർദ്ദിച്ച അടയാളങ്ങളുമുണ്ടായിരുന്നു.
ദീപാവലി ദിനത്തില്‍ ഇവർ കൂട്ടാളിയായ ലോകേഷിനെയും കൂട്ടി കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടി മരിച്ചെന്നുറപ്പായപ്പോള്‍ ഇവർ തിരക്കഥ തയ്യാറാക്കി പൊലീസിനെ സമീപിക്കുകയായിരുന്നു.
ലോകേഷിനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇയാള്‍ മറ്റൊരു കൊലക്കേസില്‍ പ്രതിയാണെന്ന് സൂചനയുണ്ട്. ദമ്പതികളുടെ നാല് വയസ്സുള്ള കുട്ടിയെ പരിപാലിക്കാനാണ് 15കാരിയെ കൊണ്ടുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.