തിരുവനന്തപുരം: 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്സിൽ വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ ഹരിദാസ് മകൻ അനീഷ് (32) , അതിന് സഹായം ചെയ്ത് കൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിള വീട്ടിൽ രാജു മകൻ ഷിജു (33) എന്നിവരെ ബലാൽസംഗത്തിന് 20 വർഷം വീതം തടവും 50000/- രൂപ വീതം പിഴയും ,
ശാരീരിക പീഡനത്തിന് 3 വർഷം വീതം തടവും 25000/- രൂപ വീതം പിഴയും ശിക്ഷിച്ച് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി . S.R വിധി പ്രസ്താവിച്ചു. വർക്കല പോലീസ് 2017-ൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് ചാർജ് ഹാജരാക്കിയത് അന്നത്തെ ഇൻസ്പ്പെക്ടർ PV . രമേഷ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. P. ഹേമചന്ദ്രൻ നായർ ഹാജരായി. പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാനും കോടതി ഉത്തരവായി.13 വയസ്സുകാരിക്ക് പീഡനം: പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം പിഴയും.
0
ചൊവ്വാഴ്ച, നവംബർ 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.