ന്യൂഡൽഹി: ഹോർമോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി വഴി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ.
സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയ അവർ തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കാര്യം വെളിപ്പെടുത്തിത്. 11 മാസത്തോളമായി ഹോർമോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയമാകുന്നുണ്ടെന്നാണ് അവർ അറിയിച്ചത്.23-കാരിയായ അനയ നേരത്തെ പ്രാദേശിക ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. അനയയുടെ പിതാവ് സഞ്ജയ് ബംഗാർ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനമത്സരങ്ങളും കളിച്ചിരുന്നു.
'ശക്തി നഷ്ടപ്പെടുത്തി സന്തോഷം നേടുന്നു. ശരീരം മാറുന്നു, ഡിസ്ഫോറിയ പതിയെ കുറയുന്നു... ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, എന്നാല്‍ ഓരോ ചുവടും എന്നെപ്പോലെ തോന്നുന്നുണ്ട്', എന്നായിരുന്നു അവർ സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.