തിരുവനന്തപുരം: സുരേഷ് ഗോപിയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും, തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ അഭിപ്രായത്തില്‍ താൻ ഉറച്ചു നില്‍ക്കുകയാണെന്നും മന്ത്രി കെ.ബി ഗണേശ് കുമാർ.
മാദ്ധ്യമ പ്രവർത്തകനെ സുരേഷ് ഗോപി വ്യക്തിപരമായി അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗണേശിന്റെ മറുപടി.'ഇപ്പോള്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ്. എന്റെ കൂടെ അഭിനയിച്ചിരുന്ന കാലത്ത് എനിക്കറിയാം, എന്റെ സുഹൃത്ത് കൂടിയാണ്. ഇപ്പോഴും വിരോധമൊന്നുമില്ല. പിന്നെയും സുരേഷേട്ടാ...സുരേഷേട്ടാ എന്ന് വിളിച്ച് പിറകെ പോയാല്‍ കിട്ടും.
കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക. മാറി നില്‍ക്കെന്നൊക്കെ പറഞ്ഞ്, എവിടെ പൊലീസ് എന്നൊക്കെ ചോദിച്ചിട്ട്...പിന്നെയും സുരേഷേട്ടാ എന്ന് വിളിച്ചോണ്ട് പോയാല്‍, കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക. എനിക്ക് അതിനകത്തൊന്നും പറയാനില്ല.
വഖഫിനെ കുറിച്ച് ആവശ്യമില്ലാത്ത അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. മതേതരത്വമാണ് നമ്മുടെ മുഖമുദ്ര. മതേതരത്വം നശിക്കാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. ദളിതരോടുള്ള ക്രൂരത ഇല്ലാ എന്ന് പറയാവുന്നതും കേരളത്തിലാണ്.
എന്നാല്‍ വർഗീയത പറയുന്നത് ഫാഷനായി കേരളത്തില്‍ മാറുകയാണ്. ഒരിക്കലും അത് ചെയ്യരുത്. സ്വയം ബെല്‍റ്റ് ബോംബ് വയ്ക്കുന്നതിന് തുല്യമാണ്. അത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം''. - ഗണേശ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.