തിരുവനന്തപുരം : സിപിഐഎം കൊട്ടരക്കര മുന്‍ എം.എല്‍.എയും ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി രാഷ്ട്രീയം വിടുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് തീരുമാനമെന്നാണ് അയിഷ പോറ്റി പറയുന്നത് .കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇവർ .ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ല. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെ- ഐഷ പോറ്റി പറഞ്ഞു.
ഒരു ഷോ കാണിക്കാൻ വേണ്ടി എനിക്ക് ഒരിടത്തേക്ക് പോകാൻ ഇഷ്ടമല്ല. ഉളളത് സ്വതന്ത്രമായിട്ടും സത്യസന്ധമായിട്ടും വേണം. അതിന് വേറെ ഒരു മുഖവുമില്ല. ഇത്രയും ഫയലുണ്ടായിരുന്ന ഒരു ഓഫീസിലിരുന്ന ആളാണ് ഞാൻ. അങ്ങനെയിരുന്നത് മാറ്റിവെച്ചിട്ടാ വന്നതെന്ന് ചർച്ച ചെയ്യുന്ന, ആക്ഷേപിക്കുന്നവർക്ക് അറിയില്ല.
എന്നെ പാർട്ടി വിശ്വാസമായിട്ട് ഏല്പിച്ച ജോലി ഞാൻ ഭംഗിയായിട്ട് ചെയ്ത് തീർത്തു. നൂറ് ശതമാനം. ഞാൻ ആരും എന്നെ അവഗണിച്ചു എന്നൊന്നും പറയത്തില്ല. അതൊക്കെ ജനങ്ങളല്ലേ കാണുന്നതെന്ന് അയിഷ പോറ്റി പറഞ്ഞു .
മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എയാണ് അയിഷ പോറ്റി. സിപിഎം കൊട്ടാരക്കര കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ദിവസം അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു.
എം.എല്‍.എ.യായ ഐഷ പോറ്റിയെ സ്പീക്കര്‍, വനിതാ കമ്മിഷന് അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയതും അകല്‍ച്ചയ്ക്കു കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.