കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് യുവതിയെ കാണാനില്ലെന്ന് പരാതി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്.
നവംബർ 18 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് മണിക്ക് മാതാവ് ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയല്‍വാസികളെ വിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടർന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യദിനം പൊലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ല എന്നാണ് കുടുംബം പറയുന്നത്. കുട്ടിയുടെ ലൊക്കേഷൻ പൊലീസ് വീട്ടുകാർക്ക് എടുത്ത് നല്‍കിയെന്നും തങ്ങള്‍ തന്നെയാണ് അന്വേഷണം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ഒരുമണിക്കൂറോളം യുവതിയുടെ ലൊക്കേഷൻ കാണിച്ചതായാണ് കുടുംബം അറിയിക്കുന്നത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുമുണ്ട്.
പ്ലസ്ടു പഠനത്തിന് ശേഷം വീട്ടിലിരുന്ന് തന്നെ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു യുവതി. വീട്ടില്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.