സേലം: മൊബൈലില്‍ വീഡിയോ ഗെയിം കളിച്ച് റെയില്‍വെ ട്രാക്കിലൂടെ നടന്ന കുട്ടികള്‍ ട്രെയിൻ ഇടിച്ച് മരിച്ചു. ദിനേശ്, ആർ.അരവിന്ദ് എന്നിവരാണ് മരിച്ചത്.
യതാപൂർ ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർത്ഥികളാണ് ഇവർ.ഇരുവരും സേലം പുത്തിരഗൗണ്ടപാളയം സ്വദേശികളാണ്. ഹെഡ് സെറ്റ് ഉപയോഗിച്ചതിനാല്‍ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല.. സേനം - വൃധചലം പാസഞ്ചർ ട്രെയിൻ ഇടിച്ചാണ് മരണം. ദിനേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അരവിന്ദിനെ തൊട്ടടുത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേലം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.