ചെർപ്പുളശ്ശേരി: മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം വീട്ടമ്മ കുത്തേറ്റു മരിച്ചു. 2 മാസമായി ക്ഷേത്രത്തിനു സമീപത്തു സ്ഥലം വാങ്ങി ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്ന പൊന്നാനി പെരുമ്പടപ്പ് തെക്കഞ്ചേരി വീട്ടിൽ സുനിത (50) ആണ് മരിച്ചത്.
രാവിലെ ആറോടെയാണ് സംഭവം. ബഹളം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മകൻ സഞ്ജയ് എത്തിയപ്പോൾ അമ്മ കുത്തേറ്റു വീണ നിലയിലായിരുന്നു. ഉടൻ മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അച്ഛൻ സത്യൻ ആണ് കുത്തിയതെന്നു അമ്മ തന്നോട് പറഞ്ഞെന്നു സഞ്ജയ് പൊലീസിനു മൊഴി നൽകി. സത്യനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.മൃതദേഹം മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.