പത്തനംതിട്ട: ശബരിമല തീർത്ഥയാത്രയില്‍ ശരണപാതയില്‍ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ സഹായത്തിന് എം വി ഡി ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാമെന്നും എംവിഡി പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന എംവിഡി കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകുമെന്നും എം വി ഡി വ്യക്തമാക്കി.എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകുമെന്നും ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം ഒരുക്കാമെന്നും എം വി ഡി കുറിച്ചു. ശബരിമല സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം നമ്പറുകളും പങ്കുവെച്ചു.
എംവിഡിയുടെ പോസ്റ്റ്
അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയില്‍ ശരണപാതയില്‍ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം. ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന MVD കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.
എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകും. ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം നമുക്ക് ഒരുക്കാം….ശബരിമല സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം നമ്ബറുകള്‍ :ഇലവുങ്കല്‍ : 94000449919562318181എരുമേലി : 94963679748547639173
കുട്ടിക്കാനം : 94460371008547639176
ഇ-മെയില്‍ : safezonesabarimala@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.