ചണ്ഡീഗഡ്: 23 കോടി രൂപ വരെ ലേലം വിളിച്ചിട്ടും തന്റെ പൊന്നോമനയായ എരുമയെ നല്‍കാൻ തയ്യാറാകാത്ത ഉടമയുടെ വാർത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോളിതാ ആ എരുമയുടെ ഭക്ഷണ മെനുവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.(Most expensive buffalo)മീററ്റില്‍ ഒരു അന്താരാഷ്ട്ര കന്നുകാലി മേള നടന്നു. ഈ പ്രദർശനത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി പേർ തങ്ങളുടെ കുതിരകളെയും പോത്തുകളേയും കാണാനായി കൊണ്ടു വന്നു. കന്നുകാലികള്‍ ഏറെയുണ്ടെങ്കിലും ഒരു പോത്ത് മാത്രമാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്. അതിന് കാരണം ഏത് എരുമയുടെയും ഉയരവും ഭാരവും ഗുണവുമാണ്.
ഗില്‍ എന്നയാളാണ് ഈ പോത്തിൻ്റെ ഉടമ. ഹരിയാനയിലെ സിർസ സ്വദേശിയാണ്. ഗില്‍ തൻ്റെ പോത്തിന് അൻമോള്‍ എന്നാണ് പേരിട്ടിരുന്നത്. മുറ ഇനത്തില്‍ പെട്ടതാണ് ഈ പോത്ത്. കന്നുകാലി മേളയില്‍ 23 കോടി രൂപ വരെയാണ് പലരും ഈ പോത്തിനെ ലേലം വിളിച്ചത്.
എന്നാല്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരാളാണ് അൻമോളെന്ന് പറഞ്ഞ് ഉടമ ലേലത്തില്‍ വില്‍ക്കാൻ സമ്മതിച്ചില്ല. അതേസമയം, എരുമയുടെ ദൈനംദിന ഭക്ഷണ ലിസ്റ്റ് കേട്ട് പ്രദർശനത്തിനെത്തിയവർ പോലും അമ്ബരന്നെന്നാണ് റിപ്പോർട്ട്.
13 അടി നീളവും ആറടി വീതിയും 1500 കിലോ ഭാരവുമുള്ള അൻമോളിന് പ്രതിദിനം 1500 രൂപയുടെ ആഹാരമാണ് നല്‍കുന്നത്. 250 ഗ്രാം ബദാം, 30 ഏത്തപ്പഴം, 4 കിലോ മാതളനാരങ്ങ, 5 കിലോ പാല്‍, 20 മുട്ട എന്നിവയാണ് അൻമോള്‍ കഴിക്കുന്നത്. ഇതുകൂടാതെ, കേക്ക്, പച്ചപ്പുല്ല്, നെയ്യ്, സോയാബീൻ, ചോളം എന്നിവയും ഭക്ഷണ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഭക്ഷണം മാത്രമല്ല, അൻമോള്‍ എരുമയ്ക്കും മികച്ച ദൈനംദിന പരിചരണമുണ്ട്. ദിവസേന രണ്ടുതവണ എണ്ണ (കടുക്+ബദാം കലർത്തിയ) കുളിയും മസാജും ഉപയോഗിച്ച് അവള്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നു.
നിത്യജീവിതം ആഡംബരമായി മാറിയ അൻമോളിനെ കണ്ട് അത്ഭുതപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇനി ആരെങ്കിലും നമ്മളെ പോത്തെന്ന് അധിക്ഷേപിച്ചാല്‍… അൻമോളെ ഓർത്ത് നമുക്ക് സ്വയം ആശ്വസിക്കാം,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.