ആര്‍ത്തവ സമയത്തെ ജോലിക്കിടെ വനിതാ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജീവനക്കാരി; പരിഹാരമൊരുക്കി കളക്ടര്‍,

പത്തനംതിട്ട: ആർത്തവ സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിടുന്ന വനിതാ ജീവനക്കാർക്ക് വിശ്രമിക്കാൻ സ്ഥലം ഒരുക്കി പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ.

ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോള്‍ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന ജീവനക്കാരിയുടെ തുറന്നു പറച്ചിലാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പ്രേം കൃഷ്ണൻ പറഞ്ഞു. അദ്ദേഹം തന്നെയാണ് കലക്ടറേറ്റിലെ ഈ പുതിയ മാറ്റത്തിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ആർത്തവം പോലെയുള്ള സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്നത് ചിന്തിക്കേണ്ട ഒന്നാണെന്നും ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് അവർ സ്വന്തം കർമ്മ പഥത്തില്‍ കാലൂന്നുന്നത്. 

പലപ്പോഴും ഈ വിഷയത്തില്‍ ശരിയായ തുറന്നു പറച്ചിലുകള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ നമ്മുടെ കളക്ടറേറ്റിലെ സഹോദരിമാർ ഈ വിഷയത്തെപ്പറ്റി സംസാരിച്ചത് ഏറെ സന്തോഷം ഉണ്ടാക്കിയെന്നും കലക്ടർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് എന്റെ സഹപ്രവർത്തക എനിക്ക് മുന്നില്‍ ഒരു നിർദേശം വക്കുകയുണ്ടായി. ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോള്‍ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് 

ഇതിനു എന്തെങ്കിലും ഒരു പരിഹാരം ചെയ്യുമോ എന്നായിരുന്നു അവരുടെ നിർദേശം. ചിന്തിച്ചപ്പോള്‍ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് ഇത് എന്നു മനസിലായി. 2024 ലെ world mental health day ലെ പ്രധാന സന്ദേശം തന്നെ mental health in workplace എന്നതാണല്ലോ.

 അപ്പോള്‍ ആർത്തവം പോലെയുള്ള സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്നത് ചിന്തിക്കേണ്ട ഒന്നാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് അവർ സ്വന്തം കർമ്മ പഥത്തില്‍ കാലൂന്നുന്നത്. പലപ്പോഴും ഈ വിഷയത്തില്‍ ശരിയായ തുറന്നു പറച്ചിലുകള്‍ ഉണ്ടാകുന്നില്ല.

എന്നാല്‍ നമ്മുടെ കളക്ടറേറ്റിലെ സഹോദരിമാർ ഈ വിഷയത്തെപ്പറ്റി സംസാരിച്ചത്
ഏറെ സന്തോഷം ഉണ്ടാക്കി. അതുകൊണ്ട് അവർക്കു ജോലിയുടെ ഇടയ്ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ വിശ്രമിക്കുന്നതിനു വേണ്ടി ഒരു പ്രത്യേകമുറി തന്നെ ഒരുക്കാൻ നമ്മുക്ക് സാധിച്ചു. നമ്മുടെ ജില്ല ഏറെ സന്തോഷത്തോടെ ഇതിനു വഴിയൊരുക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !