ഹരിത കര്‍മസേന 50 രൂപ വാങ്ങുന്നത് അവസാനിപ്പിക്കണം: ഫണ്ട് പഞ്ചായത്ത് ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്ന് ആവിശ്യം,,

കൂണ്ടറ: മാലിന്യ മുക്ത കേരളം സൃഷ്ടിക്കാനുള്ള സർക്കാരിന്‍റെ നടപടികളുടെ ഭാഗമായി ഹരിത കർമ സേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 50 രൂപ കൂലി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കുണ്ടറ പൗരവേദി യോഗം ആവശ്യപ്പെട്ടു.

ആവശ്യമായ തുക അതത് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നു കണ്ടെത്തണം. പ്ലാസ്റ്റിക് മാലിന്യമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ വീട്ടുകാരും ഹരിത കർമസേന പ്രവർത്തകർ എത്തുമ്പോള്‍ പ്രതിമാസം 50 രൂപ കൊടുക്കണമെന്ന് പറയുന്നത് നീതിക്കു നിരക്കുന്നതല്ല. 

വീടുകളില്‍ നിന്ന് ഹരിതകർമസേനയുടെ പേരില്‍ 50 രൂപ കൂലി വാങ്ങുന്ന നടപടി അവസാനിപ്പിക്കണമെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു.

കുണ്ടറ പൗരവേദി പ്രസിഡന്‍റ് ഡോ. വെള്ളിമണ്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. കെ.വി.മാത്യു, ഇ. ശശിധരൻ പിള്ള, മണി ചീരങ്കാവില്‍, ഡോ.എസ്. ശിവദാസൻ പിള്ള, പ്രഫ. എസ്. വർഗീസ്, അഡ്വ. ടി.എ. അല്‍ഫോൻസ്, അല്‍ഫോണ്‍സ്, ജി. ബാബുരാജൻ, വി. അബ്ദുല്‍ ഖാദർ, നീലേശ്വരം സദാശിവൻ, ആനന്ദബാബു എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !