പാലക്കാട്: സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ നേതൃത്വത്തെ വിമര്‍ശിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ക്രിക്കറ്റ് താരം അര്‍ജുന രണതുംഗയുടെ നേതൃപാടവം ചൂണ്ടിക്കാട്ടി സുരേന്ദ്രനെതിരേ അദ്ദേഹം ഒളിയമ്പെയ്തത്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് രണ്ടുതവണ വിളിച്ചിരുന്നു. പ്രചാരണത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടതിനപ്പുറം പരാതികള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായില്ല. എന്നെ വല്ലാതെ വേദനിപ്പിച്ച കാര്യമാണത്. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. വിഷയങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കുക എന്നതാണ് നേതൃത്വം ചെയ്യേണ്ടത്.
'ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഓസ്ട്രേലിയയില്‍ ഒരു മാച്ചില്‍ കളിക്കുന്ന സമയത്ത് തുടര്‍ച്ചയായി അദ്ദേഹത്തിനെതിരേ നോബോള്‍ വിളിക്കുന്ന സ്ഥിതിയുണ്ടായി. വര്‍ണവെറിയുടെ ഭാഗമായിരുന്നു അത്. അര്‍ജുന രണതുംഗ എന്ന ക്യാപ്റ്റന്‍ അപ്പോള്‍ കാണിച്ച ഒരു മാതൃകയുണ്ട്. എല്ലാ കളിക്കാരെയും വിളിച്ച് കളിനിര്‍ത്തി പുറത്തേക്ക് പോകുകയാണ് അദ്ദേഹം ചെയ്തത്. സ്വന്തം കരിയര്‍ പോലും അപകടത്തിലായി ആജീവനാന്ത വിലക്ക് പോലും വരാവുന്ന തീരുമാനമായിട്ടും അദ്ദേഹം അത് ചെയ്തു. അതാണ് ലീഡര്ഷിപ് ക്വാളിറ്റി. ഈ നേതൃഗുണം ഞാന്‍ ഏറെ ബഹുമാനിക്കുന്ന പലരില്‍നിന്നും ഉണ്ടായില്ല. സഹപ്രവര്‍ത്തകന്റെ വിഷമഘട്ടത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്'.
ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് വിളിച്ചിരുന്നു. വിവരങ്ങള്‍ അറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞു. സന്ദീപിനോട് ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞു. പ്രശ്നപരിഹാരത്തിനാണോ വിളിച്ചത് അതോ വെറുതെ വിളിച്ചതാണോ എന്ന് ചോദിച്ചു. വെറുതെവിളിച്ചതാണെന്ന് പറഞ്ഞു. എന്നെ ഉപയോഗിച്ച് സുരേന്ദ്രനെ അടിക്കാന്‍ നോക്കണ്ട എന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ഇതെല്ലാം കാണുന്നുണ്ട്. അവര്‍ പറയുന്ന അഭിപ്രായം കാണാതിരിക്കരുത്. സ്വയം വിമര്‍ശനം നേതൃത്വം നടത്തണം-സന്ദീപ് വാര്യര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.