പത്തനംതിട്ട: ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്.
പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർ ക്യൂ കോംപ്ളക്‌സില്‍ കാത്തുനില്‍ക്കാതെ നേരിട്ട് സോപാന ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. കൊടിമരത്തില്‍ നിന്ന് നേരിട്ട് സോപാനത്തിലേയ്ക്കുള്ള വഴിയിലൂടെ തീർത്ഥാടകരെ കയറ്റിവിടാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദർശന പാത മാറ്റുന്നതില്‍ എല്ലാവരുമായി കൂടിയാലോചന നടത്തിയതിനുശേഷമേ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂ. മാസ്റ്റർ പ്ളാനില്‍ നേരിട്ട് തൊഴുന്നതിനുള്ള ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. ബെയ്‌ലി പാലം നിലവില്‍ തുരുമ്പിച്ച അവസ്ഥയിലാണ്. ഇത് നവീകരിച്ച് ഉപയോഗിക്കാനാണ് ബോർഡ് ആലോചിക്കുന്നത്.
അതേസമയം, സന്നിധാനത്ത് സേപാനത്തിന് മുന്നിലെ ക്യൂവിലേക്ക് എതിർദിശയില്‍ നിന്ന് ആളുകള്‍ കയറുന്നത് പൂർണമായും ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുകയാണ്.
വിഐപികളടക്കമുള്ളവർക്കും ഇത് ബാധകമാകും. സോപാനത്തിന് മുന്നിലെത്തി തൊഴുതശേഷം ഭക്തർക്ക് മുന്നോട്ടുപോകുന്നതിന് തടസമാകുന്നത് കൊണ്ടാണിത്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ദർശനം നടത്തുന്ന ഭക്തരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
ഇതിനിടെ, നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതികള്‍ ഉയരുകയാണ്. പമ്പ എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് ഇതിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വലിയ വാഹനങ്ങളില്‍ എത്തുന്ന തീർത്ഥാടകർ നിലയ്ക്കലില്‍ വാഹനം പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് എത്തുന്നത്. അതിനാല്‍, നിലയ്ക്കലിലും സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.