ന്യൂഡല്‍ഹി: കേന്ദ്ര/ കല്‍പ്പിത സര്‍വകലാശാലകളിലെ എംബിബിഎസ്/ബിഡിഎസ്/ ബിഎസ് സി നഴ്സിങ് കോഴ്സുകളില്‍ അഖിലേന്ത്യാ ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള വേക്കന്‍സി സ്പെഷല്‍ റൗണ്ട് കൗണ്‍സലിങ് നടപടികള്‍ നാളെ ആരംഭിക്കും.
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ( നവംബര്‍ 20) രാവിലെ 10 നാണ് നടപടികള്‍ ആരംഭിക്കുക.വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണി വരെ ഫീസ് അടയ്ക്കാം. വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെ ചോയിസ് ഫില്ലിങ് / ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാം. സീറ്റ് അലോട്ട്മെന്റ് നവംബര്‍ 23ന് പ്രഖ്യാപിക്കും.
നീറ്റ് യു.ജി 2024 റാങ്ക് അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. സീറ്റ് ലഭിച്ച കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 30 വൈകീട്ട് അഞ്ച് മണിവരെ സൗകര്യം ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് www.mcc.nic.ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
സ്റ്റേറ്റ് കൗണ്‍സലിങ്, അലോട്ട്മെന്റ് നടപടികള്‍ നവംബര്‍ 25നും 29നും ഇടയില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവേശനം നേടുന്നതിന് ഡിസംബര്‍ അഞ്ചുവരെ സമയം ലഭിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.