തൃശൂർ ; കെഎസ്‌ആർടിസി ബസിടിച്ചു തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ വീണ്ടും തൃശൂരിന്റെ മണ്ണിലേയ്‌ക്ക് . ശില്‍പി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളിയാണു പ്രതിമ കേടുപാടുകള്‍ തീർത്തു നവീകരിച്ചത്.
മുരളി തന്നെയാണ് പ്രതിമ നിർമിച്ചത്. ജൂണിലാണു ബസിടിച്ച് പ്രതിമ തകർന്നത്. പ്രതിമ നേരത്തെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയെങ്കിലും തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രക്ഷോഭം നടന്നിരുന്നു. അതോടെയാണ് മുഖം രക്ഷിയ്‌ക്കാന്‍ അതിവേഗം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രതിമ പുനസ്ഥാപിച്ചത്.പഴയ ഇടത്ത് പുനസ്ഥാപിച്ചെങ്കിലും അനാച്ഛാദനം ചെയ്തിട്ടില്ല. പീഠത്തില്‍ പ്രതിമസ്ഥാപിക്കാന്‍ കൃഷ്ണ ശില വേണം. അത് തമിഴ്നാട്ടില്‍ നിന്നും എത്തിക്കണം.
പാപ്പനംകോട് സിഡ്കോ ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ കേടുപാടുകള്‍ തീർത്തത്.
2013ലാണ് ശക്തൻ നഗറില്‍ പ്രതിമ സ്ഥാപിച്ചത്. പ്രതിമയ്‌ക്ക് ചുറ്റും പുല്ലുപിടിച്ച്, ലൈറ്റിട്ട് ചുറ്റുപാടും സൗന്ദര്യവല്‍ക്കരിക്കാനും പദ്ധതിയുണ്ട്. അതെല്ലാം കഴിഞ്ഞായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.