ശബരിമല: മുൻ കോണ്‍ഗ്രസ് നേതാവിന് ഹരിവരാസനം റേഡിയോ നടത്തിപ്പ് നല്‍കാനുള്ള വഴിവിട്ട നീക്കം പുറത്ത്; സി.ഐ.ടി.യു എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു
കോണ്‍ഗ്രസ് പുറത്താക്കിയ മുൻ നേതാവ് കാസർകോട് സ്വദേശി ബാലകൃഷണന്‍ പെരിയക്ക് ആണ് കരാർ നല്‍കുവാൻ ബോർഡ് നിശ്ചയിച്ചിരുന്നത്.എന്നാല്‍, ഇതിനെതിരെ സി.ഐ.ടി.യുവിൻറെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തുകയായിരുന്നു. പ്രതിഷേധം രേഖാമൂലം ബോർഡിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടന്ന ബോർഡ് മീറ്റിങ്ങില്‍ പദ്ധതിയുടെ കരാർ ബാലകൃഷ്ണൻ പെരിയയ്ക്ക് നല്‍കേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.
ഹരിവരാസനം റേഡിയോ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്യുന്നതിന് ആദ്യ ഘട്ടത്തില്‍ 20 ലക്ഷവും തുടര്‍ന്നുള്ള ഓരോ മാസവും 5 ലക്ഷം വീതവും നല്‍കാനായിരുന്നു ബോർഡിൻറെ തിരക്കിട്ട നീക്കം.
ഇതിനായി കരാർ വ്യവസ്ഥകള്‍ പോലും പാലിക്കപ്പെട്ടില്ല എന്നും ഇത് ബോർഡിന് വൻ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആരോപണവും ഉയർന്നു. സി.ഐ.ടി.യുവിലെ ഗ്രൂപ്പ് പോരാണ് ഈ വിഷയം പുറത്തു വരാൻ ഇടയാക്കിയത് എന്നാണ് സൂചന.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിനെ തുടർന്നായിരുന്നു കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവരെ കോണ്‍ഗ്രസ് പുറത്താക്കിയത്.
ഇദ്ദേഹത്തിനൊപ്പം വിവാഹത്തില്‍ പങ്കെടുത്ത ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് സി.രാജൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം മുൻ പ്രസിഡന്റുമാരായ ടി. രാമകൃഷ്ണൻ, പ്രമോദ് പെരിയ എന്നിവരുടെയും പാർട്ടി അംഗത്വം എടുത്തുകളഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.