ഉത്തർപ്രദേശ്: വിവാഹ തലേന്ന് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ നവവരൻ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ആഘോഷങ്ങളുടെ ഭാഗമായി ഡാൻസ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.ഭട്ട് ചടങ്ങിന് ശേഷം ഡാൻസ് ചെയ്ത് തളർന്ന നവവരൻ കസേരിയില്‍ ഇരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുന്നത്. ശിവം എന്ന 22-കാരനാണ് മരിച്ചത്. യുപി ഹത്രസിലെ ഭോജ്പൂർ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. മോഹിനി എന്ന യുവതിയുമായി 18-നാണ് വിവാഹം തീരുമാനച്ചിരുന്നത് വിവാഹത്തലേന്നുള്ള ചടങ്ങുകള്‍ക്കിടെയാണ് ഇയാള്‍ കുഴഞ്ഞു വീഴുന്നത്.
ബന്ധുക്കള്‍ക്കൊപ്പം ഡാൻസ് കളിച്ച ശേഷം കസേരയില്‍ പോയിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധക്കള്‍ ഉടനെ അടുത്തുള്ള ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ ബന്ധുക്കള്‍ക്ക് യുവാവിന്റെ വിയോഗ വാർത്ത വിശ്വസിക്കാനായില്ല.
തുടർന്ന് ശിവത്തെ അവർ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിശോധനകള്‍ക്ക് ശേഷം ഇവിടെയും ഹൃദയാഘാതത്തെ തുടർന്നുള്ള മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.