മസ്കത്ത്: അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ഒമാനില്‍ തിങ്കളാഴ്ച മുതല്‍ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഈ മാസം 17 വരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാം 18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാനാകും.
ഹജ്ജ് തീർഥാടനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് http://hajj.om](http://hajj.om എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കഴിഞ്ഞ വർഷം 13,586 അപേക്ഷകരില്‍ 51 ശതമാനം സ്ത്രീകളും 49 ശതമാനം പുരുഷന്മാരും ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.14,000 പേര്‍ക്കാണ് ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് പോകാൻ അനുമതി ലഭിക്കുന്നത്. 17 വരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്ക് അടുത്ത വർഷം ഹജ്ജിന് പോകാൻ സാധിക്കില്ല.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്ത ഉടൻ തന്നെ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോ എന്ന് അറിയാൻ കഴിയും. അപേക്ഷകരില്‍ നിന്നും നറുക്കെടുപ്പ് നടത്തിയാണ് ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.