കണ്ണൂർ: കണ്ണൂർ മാത്തില്‍ കുറുക്കൂട്ടിയില്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിയില്‍ ലക്ഷ്മി (74) യാണ് മരിച്ചത്.
ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്.മകന്റെ പറമ്പില്‍ പുല്ല് അരിയുമ്പോഴാണ് കാർ ലക്ഷ്മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാല്‍ ആദ്യം ഇവരെ കണ്ടിരുന്നില്ല. പിന്നീട് വൈകുന്നേരം ഏഴ് മണിയോടെയാണ് ലക്ഷ്മിയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.
മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.