കോഴിക്കോട്: സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടും ജപ്തി ചെയ്തതോടെ ദുരിതത്തിലായി വൃദ്ധദമ്പതികള്‍.
കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 80-കാരൻ ഭാസ്കരനും ഭാര്യയുമാണ് ദുരിതം അനുഭവിക്കുന്നത്.
കോടതി വിധിച്ച നഷ്ടപരിഹാര തുക കൊടുക്കാതിരുന്നതോടെ കോടതി ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. മക്കളെല്ലാവരും കയ്യൊഴിഞ്ഞതോടെ വീടിന് മുൻപില്‍ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് കീഴിലാണ് ഇവർ താമസിക്കുന്നത്.
നാട്ടുകാരുടെ കരുണയിലാണ് കുടുംബം കഴിയുന്നത്. പ്രദേശവാസിയായ പൊതുപ്രവർത്തകൻ ദുരിതാവസ്ഥ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നിയമസഹായത്തിന് ജില്ലാ ലീഗല്‍ സർവീസ് സൊസൈറ്റിയെ സമീപിക്കാമെന്ന നിർദ്ദേശം മാത്രമാണ് ലഭിച്ചത്. ഉറ്റവർക്കൊപ്പം അധികാരികള്‍ കൂടി കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വൃദ്ധദമ്പതികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.