പാലാ: 2024 നവംബർ 29-ന് അയർലൻഡ് പൊതുതെരഞ്ഞെടുപ്പ് നടക്കും. ഡബ്ലിനിൽ നിന്ന് മഞ്ജു ദേവിയാണ് അയര്‍ലന്‍ഡ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ഡബ്ലിന്‍ ഫിംഗല്‍ ഈസ്റ്റ് മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.അയർലണ്ടിലെ മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി.ഡി.ക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തനം.
ഡബ്ലിന്‍ മേറ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ് മഞ്ജു. വർഷങ്ങൾ മുൻപേ അയർലണ്ടിലേക്ക് കുടിയേറിയ മഞ്ജു ദേവി പാലാ പൈക വിളക്കുമാടം സ്വദേശിനിയാണ്. ആദ്യകാല കരസേനാംഗമായിരുന്ന ഹവില്‍ദാര്‍ മേജര്‍ കെ.എം.ബി. ആചാരിയുടെയും 'അമ്മ രാധാമണിയുടെയും , മകളാണ് മഞ്ജു ദേവി. അയര്‍ലന്‍ഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളായ ശ്യാം മോഹനാണ് മഞ്ജുദേവിയുടെ ഭര്‍ത്താവ്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് ശ്യാംമോഹന്‍. രണ്ട് പെണ്‍മക്കൾ അടങ്ങുന്ന കുടുംബത്തിലെ മൂത്ത മകൾ ദിയ ശ്യാം അയർലൻഡ് അണ്ടർ 15 ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചു.
പ്രാധമിക വിദ്യാഭാസം സെൻ്റ് മേരീസ് സ്‌കൂൾ , അൽഫോൻസ കോളേജ് പാലാ എന്നിവടങ്ങളിൽ നടത്തിയ മഞ്ജു, നഴ്‌സിംഗ് വിദ്യാഭാസം ബിർള കോളേജ് ഓഫ് നഴ്സിംഗ് പിലാനി രാജസ്ഥാനിൽ പൂർത്തിയാക്കി. തുടർന്ന് 2000 വരെ ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, 2000-2005 വരെ കിംഗ് ഫൈസൽ ഹോസ്പിറ്റൽ റിയാദ് സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രവർത്തിപരിചയവുമായി, 2005 ൽ അയർലണ്ടിലെത്തി. നാല് വര്‍ഷത്തോളം റിയാദില്‍ കിങ് ഫൈസല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത ശേഷമാണ് 2005-ല്‍ മേറ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായി മഞ്ജു ഐറിഷ് മണ്ണിലെത്തിയത്. തുടർന്ന് ഇതുവരെ Mater പ്രൈവറ്റ് ഹോസ്പിറ്റൽ ഫ്രണ്ട്‌ലൈൻ സ്റ്റാഫ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. അതിനിടയിൽ 2016 നഴ്സിംഗ് മാനേജ്മെൻ്റിൽ ആർസിഎസ്ഐ ബിരുദവും 2022 ൽ ലെവൽ 5 ഹ്യൂമൻ സൈക്കോളജി കോഴ്‌സും പൂർത്തിയാക്കി തന്റെ പ്രൊഫഷണൽ കരിയർ വികസിപ്പിച്ചു.
നിലവിലെ സർക്കാരിൻ്റെ നേട്ടങ്ങളും സമീപകാല ബജറ്റ് പ്രഖ്യാപനങ്ങളും മുതലെടുക്കാൻ ലക്ഷ്യമിട്ടുള്ള തിരഞ്ഞെടുപ്പ് സമയം തന്ത്രപ്രധാനമാണ്. COVID-19 പാൻഡെമിക്, ഭവന പ്രതിസന്ധി, വർദ്ധിച്ചുവരുന്ന അഭയാർത്ഥികളുടെ എണ്ണം എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നിലവിലെ സർക്കാർ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്കിടയിലും, ശിശു സംരക്ഷണ ചെലവ് കുറയ്ക്കുക, സൗജന്യ സ്‌കൂൾ ഭക്ഷണം അവതരിപ്പിക്കുക തുടങ്ങി നിരവധി പ്രധാന നയങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുമുണ്ട്.
ഇതെല്ലാം അനുകൂലമായിരിക്കെ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന കണക്കുകൂട്ടലിലാണ് മലയാളി ഉൾപ്പെടുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ പിന്തുണ പ്രതീക്ഷിച്ചു ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മഞ്ജു ദേവി ഡബ്ലിന്‍ ഫിംഗല്‍ ഈസ്റ്റ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.