ഭോപ്പാല്‍: എസ്പിയുടെ വേഷംകെട്ടിയ തൊഴില്‍രഹിതയായ യുവതി ഒടുവില്‍ കുടുങ്ങി. ഭോപ്പാലിലാണ് സംഭവം 28-കാരിയായ ശിവാനി ചൗഹാനാണ് പോലീസിന്റെ പിടിയിലായത്.
യുവതി പോലീസ് യൂണിഫോം ധരിച്ച് നടക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസിന് തോന്നിയ സംശയമാണ് യുവതിയുടെ അറസ്റ്റില്‍ കലാശിച്ചത്. അതേസമയം , രോഗിയായ അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണു താൻ പോലീസ് വേഷം കെട്ടിയതെന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി.ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് നഗരത്തിലെ പുതിയ മാര്‍ക്കറ്റ് പരിസരത്ത് വച്ചാണ് യുവതിയെ പോലീസ് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയത്.
യുവതി ധരിച്ചിരുന്ന യൂണിഫോമിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട കോണ്‍സ്റ്റബിള്‍ ടിടി പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.
രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ തനിക്ക് പോലീസ് സേനയില്‍ ജോലികിട്ടിതായി അഭിനയിച്ചതാണെന്ന് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയുടെ 205-ാം വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.