മുംബൈ: നെഹ്‌റു സർക്കാരില്‍ നിന്ന് നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് മുതിർന്ന നടിയും രാജ്യസഭാ അംഗവുമായ ജയാ ബച്ചൻ
യുവജനതയെ പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസും നെഹ്‌റുവും പരാജയപ്പെട്ടെന്ന് അവർ തുറന്നടിച്ചു. രാജീവ് മല്‍ഹോത്രയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജയാ ബച്ചന്റെ വാക്കുകള്‍. പ്രസാർ ഭാരതിയുടെ ആർക്കൈവ് വീഡിയോ ഇപ്പോള്‍ വീണ്ടും ചർച്ചയാവുകയാണ്." കുട്ടികള്‍ക്കായി നിരവധി പദ്ധതികള്‍ ജവഹർലാല്‍ നെഹ്‌റു ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ യുവനജനതയുടെ ഉന്നമനത്തിനായി അദ്ദേഹം ഒന്നും ചെയ്തതായി തോന്നിയിട്ടില്ല. രാജ്യത്തെ യുവാക്കളെ പരിഗണിക്കുന്നതില്‍ നെഹ്‌റു സർക്കാർ പരാജയപ്പെട്ടു.
ഒരുപാട് അവഗണനകള്‍ ഞാൻ നേരിട്ടിരുന്നു. എന്നാല്‍ അതൊന്നും കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളുടെയോ, അദ്ധ്യാപകരുടെയോ ഭാഗത്തുനിന്നോ അല്ലായിരുന്നു. മറിച്ച് നെഹ്‌റു സർക്കാരില്‍ നിന്നായിരുന്നു."- ജയാ ബച്ചൻ പറഞ്ഞു.
കുട്ടികളെ നെഹ്‌റുവിന് ഇഷ്ടമുള്ളത് കൊണ്ടായിക്കണം അദ്ദേഹം അവർക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ അതിനിടയില്‍ മങ്ങിപോയത് കഴിവുറ്റ യുവാക്കളുടെ ജീവിതമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പണ്ട് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.