ഡൽഹി: ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ജലാശയങ്ങളിലിറങ്ങി അനുഷ്ഠാനം നടത്തുന്ന ഛത് പൂജ സമയത്ത് വന്‍ ഭീഷണിയായി യമുന നദിയില്‍ വിഷപ്പത.
മലിനീകരണം നിയന്ത്രിക്കുന്നതിലും നദി വൃത്തിയാക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതോടെ പൂജയ്ക്കായി വെള്ളത്തിലിറങ്ങുന്നവര്‍ അപകടത്തിലായി.വിഷപ്പത നിറഞ്ഞ വെള്ളത്തില്‍ മുങ്ങുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച തുടങ്ങിയ ഛത് പൂജ നാല് ദിവസമാണ്. ദില്ലിയില്‍ ഐടിഒയിലെ യമുന ഘാട്ടാണ് ഛത് പൂജ നടക്കുന്ന പ്രധാന സ്ഥലം. ഇവിടെയും വിഷപ്പത നിറഞ്ഞിരിക്കുകയാണ്
ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യം നേരിട്ട് നദിയിലേക്ക് ഒഴുക്കുന്നതാണ് മലിനീകരണ തോത് ഭയാനകമാം വിധം ഉയര്‍ത്തിയത്. അതേസമയം, വിഷപ്പത നിയന്ത്രിക്കാന്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് രാസപദാര്‍ഥങ്ങള്‍ പ്രയോഗിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.
നദി വൃത്തിയാക്കാത്തത് എഎപി നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.