ഏകീകൃത കുര്‍ബാന: എതിര്‍ക്കുന്നവരുടെ പരാതി‍ തള്ളി, സഭയുടെ തീരുമാനങ്ങള്‍ പാലിക്കാത്ത വൈദികര്‍ക്കെതിരെ നടപടിയാകാമെന്ന് വത്തിക്കാൻ,

കൊച്ചി: ഏകീകൃത കുർബാനയില്‍ നിലപാട് കടുപ്പിച്ച്‌ വത്തിക്കാൻ. വിമത വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ക്ക് നിർദേശം നല്‍കി വത്തിക്കാൻ സിറോമലബാർ സഭാദ്ധ്യക്ഷന് കത്ത് അയച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ  വിമത വൈദികർ സമർപ്പിച്ച ഹർജി തള്ളിയാണ് വത്തിക്കാന്റെ നിർദേശം.

ഏകീകൃത കുർബാന വിഷയത്തില്‍ അന്ത്യശാസനം എന്ന രീതിയിലാണ് വത്തിക്കാന്റെ പുതിയ ഇടപെടല്‍. കുർബാനയില്‍ സഭയെ അനുസരിക്കാത്ത വിമതരെ പുറത്താക്കണമെന്ന് നിർദേശം നല്‍കി 

സിറോ മലബാർ സഭാദ്ധ്യക്ഷന് അപ്പോസ്തലിക് ന്യൂൺ ഷോ കത്തയച്ചു. ഏകീകൃത കുർബാന നടപ്പാക്കാൻ കൂട്ടാക്കാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്ക് എതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയെടുക്കണമെന്നും വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്.

വിമത വൈദികർ സമർപ്പിച്ച ഹർജി തള്ളിയാണ് വത്തിക്കാന്റെ ഉത്തരവ്. കഴിഞ്ഞദിവസം ഏകീകൃത കുർബാനയില്‍ നിലപാട് കടുപ്പിച്ച്‌ സിറോ മലബാർ സഭാ നേതൃത്വം സർക്കുലർ പുറത്തിറക്കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുർബാന നിർബന്ധമാക്കണമെന്ന നിർദേശത്തോടൊപ്പം സഭയുടെ ഔദ്യോഗികമല്ലാത്ത സംഘടനകളില്‍ പ്രവർത്തിക്കുന്നതിന് വിശ്വാസികള്‍ക്കും വൈദികർക്കും വിലക്ക് ഏർപ്പെടുത്തുമെന്നുമാണ് സർക്കുലറില്‍ പറയുന്നത്. 

പള്ളികളിലോ സഭാ സ്ഥാപനങ്ങളിലോ അനൗദ്യോഗിക സംഘടനകളുടെ യോഗം വിളിക്കാൻ പാടില്ലെന്നും നിർദേശം പാലിക്കാത്തവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമെന്ന താക്കീതും സർക്കുലറിലുണ്ട്.

അതിരൂപത ആസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ അനുവദിക്കില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്ത് നിലവിലുള്ള പൊലീസ് കാവല്‍ തുടരുമെന്നും സൂചിപ്പിക്കുന്ന സർക്കുലർ കത്തിച്ചാണ് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗമായ അല്‍മായ മുന്നേറ്റം പ്രതിഷേധം രേഖപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !