ദാരുണം: കുഞ്ഞ് പിന്തുടര്‍ന്നത് അറിഞ്ഞില്ല, മുത്തച്ഛൻ്റെ പുറകെ പോയ ഒന്നര വയസുകാരൻ അഴുക്കു ചാലില്‍ മരിച്ച നിലയില്‍,

മുംബൈ: വീടിന് മുന്നില്‍ സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അഴുക്കു ചാലില്‍ മരിച്ച നിലയില്‍.

കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  വൈകുന്നേരമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തെ കല്‍വയിലാണ് ദാരുണ സംഭവം. 

ഏഴും മൂന്നും വയസ് പ്രായമുള്ള സഹോദരിമാർക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസുകാരൻ ചന്തയിലേക്ക് പോയ മുത്തച്ഛനെ പിന്തുടർന്നപ്പോഴാണ് തുറന്ന് കിടന്നിരുന്ന അഴുക്ക് ചാലില്‍ വീണതെന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് വീടിന് സമീപത്ത് ഒരു ചായക്കടയുണ്ട്. 

കുട്ടി പിന്നാലെ വരുന്നത് മുത്തച്ഛൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാദേശിക വിവരം. തുറന്ന് കിടന്ന ഗേറ്റിലൂടെ മുത്തച്ഛനെ പിന്തുടർന്ന ഒന്നര വയസുകാരൻ അഴുക്ക് ചാലിലേക്ക് അബദ്ധത്തില്‍ വീണതായാണ് വിവരം. 

കുട്ടിയെ മുത്തച്ഛൻ പുറത്ത് കൊണ്ട് പോയതാണെന്ന ധാരണയിലായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. മുത്തച്ഛൻ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതെ വന്നതോടെയാണ് കുടുംബം ഒന്നര വയസുകാരനായി തെരച്ചില്‍ ആരംഭിച്ചത്.

 വീട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയും അയല്‍വാസികളുമായി ചേർന്ന് പരിസരത്ത് തെരച്ചില്‍ നടത്താനും തുടങ്ങി. ഇതിനിടയിലാണ് വീടിന് സമീപത്തായുള്ള അഴുക്ക് ചാലില്‍ കെട്ടി നിന്ന വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കമ്പ് കൊണ്ട് പരിശോധന നടത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം പൊന്തി വരികയായിരുന്നു.

ബൃഹന്മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ മേഖലയിലെ അഴുക്ക് ചാലുകളില്‍ ഏറിയ പങ്കും തുറന്ന് കിടക്കുന്ന നിലയിലാണ്. പലയിടത്തും പ്രദേശവാസികളാണ് ചെറിയ രീതിയിലെങ്കിലും അഴുക്ക് ചാല്‍ മൂടി വച്ചിട്ടുള്ളത്.

കുഞ്ഞിന്റെ കുടുംബം അഴുക്ക് ചാല്‍ കയ്യേറിയിട്ടുണ്ടെന്നും ഇവർ വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളാനായി ചെറിയ രീതിയില്‍ വീടിന് സമീപത്തായി അഴുക്ക് ചാല്‍ ചെറിയ രീതിയില്‍ തുറന്നിട്ടിരുന്നുവെന്നും ഇതിലൂടെ കുട്ടി ചാലിലേക്ക് വീണതായുമാണ് ബൃഹന്മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ സംഭവത്തേക്കുറിച്ച്‌ വിശദമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !