ഡല്‍ഹി: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട രാജ്യവിരുദ്ധ കേസില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പരിശോധനയുമായി എൻഐഎ സംഘം.
ഇന്ത്യയ്‌ക്കെതിരെ അല്‍ ഖ്വയ്ദ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ചില ബംഗ്ലാദേശ് പൗരന്മാർ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാള്‍, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായിരുന്നു റെയ്ഡ്
അല്‍ ഖ്വയ്ദയ്‌ക്കായി സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കിയതെന്ന് സംശയിക്കുന്ന വ്യക്തികളുമായി ബന്ധമുള്ള ഒൻപത് ഇടങ്ങളില്‍ ഇന്നലെ പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്.
ബാങ്കിംഗ് ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, രാജ്യവിരുദ്ധ ലഘുലേഖകള്‍, തീവ്രവാദികള്‍ക്ക് ഫണ്ടിംഗ് നല്‍കിയതിന്റെ തെളിവുകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തതായി എൻഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന അല്‍ ഖ്വയ്ദ ഗ്രൂപ്പിന്റെ അനുഭാവികളായ ആളുകളുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ അറിയിച്ചു.
അല്‍ ഖ്വയ്ദയുടെ തീവ്രവാദ പ്രവർത്തനങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും, രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടുമാണ് ഇക്കൂട്ടർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കഴിഞ്ഞ വർഷം നാല് ബംഗ്ലാദേശ് പൗരന്മാർ ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.