KDF - ന്റെ ഇടപെടലിൽ കിൽത്താൻ മംഗലാപുരം വെസ്സൽ സർവ്വീസ്.

കിൽത്താൻ - മംഗലാപുരം  ഹൈ സ്പീഡ് വെസ്സൽ സർവീസ് എന്നത് കിൽത്താൻ ദ്വീപുകരുടെ സ്വപ്ന പദ്ധതിയാണ്. 2007 ലാണ് കിൽത്താൻ മംഗലാപുരം ഹൈ സ്പീഡ് വെസ്സൽ സർവീസിനുള്ള ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അനുമതി ലഭിക്കുന്നത്.

ലക്ഷദ്വീപിൽ മംഗലാപുരത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ഒരു നാടാണ് കിൽത്താൻ ദ്വീപ്. സമസ്ത ഉപാധ്യക്ഷനും സൗത്ത് കർണാടകാ ഖാളിയുമായി സേവനമനുഷ്ടിച്ചിരുന്ന മർഹൂം മിത്തബയിൽ ഉസ്താദ് അടക്കമുള്ള കിൽത്താൻ ദ്വീപ് സ്വദേശികളായ നിരവധി മഹാന്മാരുടെ മഖ്ബറകൾ സ്ഥിതി ചെയ്യുന്നതും കിൽത്താൻ ദ്വീപുമായി നൂറ്റാണ്ടുകളായി അഗാധമായ ബന്ധം നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണ് മംഗലാപുരം.

2024 ആഗസ്റ്റ് 31ാം തിയതി കിൽത്താൻ ദ്വീപിലെ യുവാക്കൾ ചേർന്ന് KILTAN DEVELOPMENT FORUM എന്നൊരു വാട്സപ്പ് കൂട്ടായ്മക്ക് രൂപം നൽകി. നാടിന്റെ പുരോഗമനം ചർച്ച ചെയ്യാനും അതിനുവേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യം. 

KDF എന്ന ഈ കൂട്ടായ്മ ആദ്യം തിരഞ്ഞെടുത്ത വിഷയം കിൽത്താൻ മംഗലാപുരം ഹൈ സ്പീഡ് വെസ്സൽ സർവ്വീസും അഴിമുഖ വിഭുലീകരണവുമായിരുന്നു. നാട്ടിലെ മൊത്തം ജനങ്ങളെയും സംഘടിപ്പിച്ച് കൊണ്ട് ഒപ്പ് ശേഖരണം നടത്തി ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്റർ ശ്രീ. പ്രഫുൽ പട്ടേലിന് ഈ വിഷയത്തിൽ ഒരു മെമ്മോറാണ്ടം സമർപ്പിക്കാൻ KDF എന്ന കൂട്ടായ്മ തീരുമാനിക്കുകയും 2024 സെപ്റ്റംബർ 13ാം തിയതി മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. 

ഈ വിഷയത്തിൽ അഡ്മിനിസ്റ്റേറ്റർ കൃത്യമായി ഇടപെടുകയും ചെയ്തു. 2024 ഒക്ടോബർ 8ാം തിയതി അഡ്മിനിസ്റ്റേറ്ററുടെ നിർദേശ പ്രകാരം ഡയരക്ടർ പോർട്ട് KDF പ്രവർത്തകരുമായി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. എൻട്രൻസ് വിഭുലീകരണവും കിൽത്താൻ മംഗലാപുരം വെസ്സൽ സർവ്വീസും ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും യോഗ തീരുമാനം KDF ന് രേഖാ മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ വർഷം കിൽത്താൻ മംഗലാപുരം വെസ്സൽ സർവ്വീസ് പരീക്ഷണാർത്ഥം നടത്തപ്പെട്ടു എങ്കിലും വെസ്സൽ ജെട്ടിയിൽ അടുത്തില്ലായിരുന്നു. പക്ഷെ 2024 ഒക്ടോബർ 1 ന് ഖാളിയെയും മദ്രസാ പ്രസിഡന്റുമാരെയും നാട്ടിലെ ജനങ്ങളെ മുഴുവനും ഒരുമിച്ച് കൂട്ടി ഒരു ബ്രഹത്തായ ലഗുൺ & എൻട്രൻസ് കളീനിംഗ് ക്യാമ്പയിൻ സംഘടിപ്പിക്കുകയും തുടർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി ഒക്ടോബർ 5 ന് കിൽത്താൻ ദ്വീപിൽ ആദ്യമായി വെസ്സൽ ജെട്ടിയിൽ അടുക്കുകയും പിന്നീട് ഹാൾട്ട് ചെയ്യപ്പെടുകയും ചെയ്തു. 

രാഷ്ട്രീയത്തിന് അതീതമായി KDF എന്ന ജനകീയ കൂട്ടായ്മ ഈ വിഷയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ശ്രമഫലമായിട്ടാണ് ഈ വിശയങ്ങൾക്ക് പരിഹാര നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നിലവിൽ കിൽത്താനിൽ നിന്നും മംഗലാപുരത്തേക്ക് പോവുന്ന വെസ്സൽ ആന്ത്രോത്ത് ദ്വീപിലേക്കാണ് തിരിച്ചു പോവുന്നത്. 2007 ലാണ് കിൽത്താൻ മംഗലാപുരം സർവ്വീസ് നടത്താനുള്ള അംഗീകാരം ലഭിക്കുന്നത്.

പക്ഷെ ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരുടെ അവഗണന കാരണമാണ് ഈ പദ്ധതിക്ക്‌ ഇത്രയും കാലതാമസം ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ക്രമീകരിച്ച ഷൈഡ്യുൾ അനുസരിച്ചു വെസ്സൽ കിൽത്താനിലേക്ക് മടങ്ങാതെ മംഗലാപുരത്ത് നിന്നും ആന്ത്രോത്ത് ദ്വീപിലേക്ക് പോവുന്നത് പോർട്ട് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയരക്ടറുടെ  സ്വാർത്ത താല്പര്യത്തിന്റെ ഭാഗമാണെന്നാണ് ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഈ ഉദ്യോഗസ്ഥനെതിരെ അഡ്മിനിസ്റ്റേറ്ററിന് പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ് കിൽത്താൻ ദ്വീപിലെ ജനങ്ങൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !