വികൃതികളുടെ കളി കാര്യമായി', രണ്ടര വയസുകാരിയുടെ തലയില്‍ പാത്രം കുടുങ്ങി, ആശങ്കയുടെ മുൾമു നയിൽ, മണിക്കൂറുകൾ, ഒടുവിൽ

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി.

താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെ വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തി. ഒട്ടും വൈകാതെ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്.

സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാല്‍, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !