കോട്ടയം;ഖാലിസ്ഥാൻ തീവ്രാദികൾക്ക് സംരക്ഷണമൊരുക്കി ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്ത കനേഡിയൻ സർക്കാർ ഖാലിസ്ഥാൻ തീവ്രവാദികൾക്ക് മാത്രമല്ല ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനായ എൽടിടിക്കും സംരക്ഷണവും ആദരവും ഒരുക്കിയാണ് ഇന്ത്യയെയും ശ്രീലങ്കയെയും വെല്ലുവിളിച്ചിരിക്കുന്നത്,
1983 മുതൽ 2009 വരെ നീണ്ടുനിന്ന തമിഴ് സിംഹള പോരാട്ടത്തിൽ മരണപ്പെട്ട പതിനായിരക്കണക്കിന് തീവ്രവാദികൾക്ക് ആദരം അർപ്പിച്ചാണ് കാനഡ വീണ്ടും ഇന്ത്യയുടേയും ശ്രീലങ്കയുടെയും കണ്ണിലെ കരടാകുന്നത് എൽ ടിടി തീവ്രവാദികളും സിംഹളരുമായുള്ള യുദ്ധത്തിൽ തലവൻ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടെ ശ്രീലങ്കയുടെ വടക്കു കിഴക്കൻ ഭാഗത്ത് തമിഴ് രാജ്യം വേണമെന്ന ആവശ്യം കെട്ടടങ്ങുകയായിരുന്നു,പിന്നീട് കാനഡ, ഓസ്ട്രലിയ,യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയ എൽടിടി അനുഭാവികളും അംഗങ്ങളും പരോക്ഷമായി ശ്രീലങ്കൻ കലാപത്തിന് വഴിമരുന്നിട്ടു എന്ന് വിവിധ ഏജൻസികളും കണ്ടെത്തിയിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എൽടിടി വീണ്ടും പ്രവർത്തനം ആരംഭിച്ചതായി വിവരങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പിന്നാലെ തമിഴ് ഭീകര സംഘടനാ രക്ത സാക്ഷികൾക്ക് പരസ്യമായി ആദരം അർപ്പിച്ച് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ രംഗത്തെത്തിയത്,
ശ്രീലങ്കൻ തമിഴ് തീവ്രവാദികളുടെ പതാക ദിനത്തിൽ സ്മാരകത്തിനു തറക്കല്ലിട്ടുകൊണ്ടാണ് ബ്രൗൺ തമിഴ് തീവ്രവാദികളുടേത് ത്യാഗോജ്വല പോരാട്ടവും ജീവിതമാവുമായിരുന്നു എന്ന് പ്രസ്താവന നടത്തിയത്,കാനഡയിൽ തമിഴ് തീവ്രവാദികൾക്ക് സ്മാരകം നിർമ്മിക്കുന്നതിലും മേയറുടെ പ്രസ്താവനയിലെ കടുത്ത എതിർപ്പുമായി ശ്രീലങ്കൻ സർക്കാർ മുന്നോട്ടു വരികകൂടി ചെയ്തിട്ടുണ്ട്,
ലക്ഷക്കണക്കിന് ഡോളർ സമാഹരിച്ച് എൽടിടി വീണ്ടും പ്രവർത്തനം ശക്തമാക്കുമെന്ന് കനേഡിയൻ തമിഴ് തീവ്രവാദികൾ പറയുമ്പോഴും ഇന്ത്യൻ മണ്ണിൽ വിഘടന വാദം അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് കേന്ദ്ര സർക്കാരും.നേരത്തെ എൽടിടിക്ക് ഫണ്ട് സമാഹരിക്കാൻ എന്ന് സംശയിക്കുന്ന തരത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്ന ശ്രീലങ്കൻ വനിതയെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ പിടികൂടിയിരുന്നു,ഇതോടൊപ്പം തമിഴ്‌നാട്ടിൽ നാട്ടിൽ നിന്ന് രണ്ടായിരത്തിൽ ശ്രീലങ്കയിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്ന സി സുഗണേശൻ എന്നൊരാളെയും പിടി കൂടിയിരുന്നു,ഈ സാഹചര്യത്തിലാണ് തീവ്രവാദികൾക്ക് പുനരുജ്ജീവനം അനുവദിക്കുന്ന കനേഡിയൻ സർക്കാരിനെതിരെ ഇന്ത്യയും ശ്രീലങ്കയും ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.