വയനാട് മണ്ഡലത്തില്‍ ഒരു വീട് വേണം; ഈ സൗകര്യങ്ങള്‍ പ്രിയങ്കയ്‌ക്ക് നിര്‍ബന്ധം,,

മാനന്തവാടി: മണ്ഡലത്തില്‍ വീടും ഓഫീസും ഒരുക്കാനുള്ള നീക്കവുമായി വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം.

ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ വസതിയിലും ഓഫീസിലുമുള്ള സൗകര്യങ്ങളാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്ന് ദേശീയ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോണ്‍ഫറൻസ് റൂം, ജനങ്ങളോട് സംസാരിക്കാനുള്ള ഓഫീസ്, ഔദ്യോഗിക പാർട്ടി യോഗങ്ങള്‍ ചേരാനുള്ള സംവിധാനം എന്നിവയൊക്കെ ഓഫീസില്‍ വേണമെന്ന് പ്രിയങ്കയ്ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും എത്തിയപ്പോള്‍ റിസോർട്ടിലൊക്കെയായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്.

രാഹുല്‍ ഗാന്ധി എംപിയായിരുന്ന സമയത്ത് റിസോർട്ടിലും പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലൊക്കെയായിരുന്നു

താമസിച്ചിരുന്നത്. രാഹുലുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രിയങ്കയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ചുമതലകള്‍ കുറവാണ്. കൂടുതല്‍ സമയം മണ്ഡലത്തിലുണ്ടായേക്കും. അതിനാലാണ് വീട് അന്വേഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !