ആരുടെ തെറ്റ്:? സബ്‌വേ ഡ്രൈവര്‍ ടോയ്‍ലറ്റില്‍ പോവാൻ വണ്ടി നിര്‍ത്തി; വൈകിയത് 125 ട്രെയിനുകള്‍,

സിയോള്‍: സബ്‌വേ ഡ്രൈവർ ടോയ്‌ലറ്റില്‍ പോവാൻ അടിയന്തരമായി വണ്ടി നിർത്തിയതിനെ തുടർന്ന് കൊറിയൻ തലസ്ഥാനമായ സിയോളില്‍125 ട്രെയിനുകള്‍ വൈകിയതായി റിപ്പോർട്ട്.

നാല് മിനിറ്റും 16 സെക്കൻഡും ഇടവേള കാരണം തുടർന്നുള്ള 125 ട്രെയിനുകള്‍ 20 മിനിറ്റ് വൈകിയതായി സിയോള്‍ മെട്രോ അറിയിച്ചു. വൃത്താകൃതിയിലുള്ള റൂട്ടിന്‍റെ പുറം ലൂപ്പില്‍ ഓടിക്കുന്ന വണ്ടി മറ്റൊരു നിലയിലുള്ള വിശ്രമമുറി ഉപയോഗിക്കുന്നതിനായി ഒരു സ്റ്റേഷനില്‍ നിർത്തിയപ്പോഴാണ് സംഭവം. 

അടിയന്തര സാഹചര്യങ്ങളില്‍ പോർട്ടബിള്‍ ടോയ്‌ലറ്റുകള്‍ ലഭ്യമാണെങ്കിലും ഇവയുടെ അപര്യാപ്തത കാരണം ചില സന്ദർഭങ്ങളില്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വളരെ അകലെയുള്ള വിശ്രമമുറികള്‍ തേടാൻ ജീവനക്കാർ നിർബന്ധിതരാകുന്നു.

ഇടവേളകളില്ലാതെ രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സബ്‌വേ ഡ്രൈവർമാരുടെ പ്രയാസകരമായ സാഹചര്യം വെളിച്ചെത്തു കൊണ്ടുവരുന്നതായി ഈ സംഭവം. 

സബ്‌വേ ഡ്രൈവർമാരുടെ തൊഴില്‍ സാഹചര്യം പൊതുജനങ്ങളെ ഞെട്ടിച്ചു. അവർ സമൂഹ മാധ്യമങ്ങളില്‍ തൊഴില്‍ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിക്കുകയും അത്തരം സാഹചര്യങ്ങള്‍ ലഘൂകരിക്കാൻ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.

എല്ലാത്തിനും ഒരാളെ ഉത്തരവാദിയാക്കുന്നത് തൊഴില്‍ അവകാശങ്ങളുടെ ലംഘനമാണ്. ട്രെയിനിന്‍റെ കൃത്യനിഷ്ഠയും യാത്രക്കാരുടെ സുരക്ഷയും മുൻഗണനകളാണെങ്കിലും എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ഒരാള്‍ മാത്രം ഏറ്റെടുക്കേണ്ടിവരുന്ന ഒരു ഘടന അടിയന്തിര സാഹചര്യത്തില്‍ അതിന്‍റെ പരിമിതികള്‍ വെളിപ്പെടുത്തും - ഒരു ഉപയോക്താവ് സമൂഹ മാധ്യമത്തില്‍ എഴുതി. 

മോശം ജോലി സാഹചര്യങ്ങള്‍ കൂടാതെ, ദക്ഷിണ കൊറിയൻ സബ്‌വേകളെ ബാധിക്കുന്ന മറ്റൊരു പ്രധാന ആശങ്ക മദ്യപിച്ച്‌ വാഹനമോടിക്കുന്നവരാണ്. അടുത്തിടെയുള്ള സർക്കാർ കണക്കുകള്‍ പ്രകാരം 33 സിയോള്‍ സബ്‌വേ ഡ്രൈവർമാർ മദ്യപിച്ച്‌ ട്രെയിൻ ഓടിച്ചതിന് പിടിക്കപ്പെട്ടു.

ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച്‌ ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുകയും കർശനമായ നിയന്ത്രണങ്ങള്‍ക്കും സബ്‌വേ ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും ആവശ്യമുന്നയിക്കാനിടയാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !