അസം: ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. അസമിലെ മോറിഗാവ് ജില്ലയില്‍ ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റർ) അകലെ ബ്രഹ്മപുത്ര നദിയുടെ തീരത്താണ് മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ പേരില്‍ കുപ്രസിദ്ധിയാർജിച്ച സ്ഥലം.
ഈ ഗ്രാമത്തെ പറ്റി നിരവധി അന്ധവിശ്വാസ കഥകളാണ് നിലനില്‍ക്കുന്നത്. മനുഷ്യർ വായുവിലേക്ക് അപ്രത്യക്ഷമാകും, ആളുകള്‍ നിന്ന നില്പ്പിന് ഇല്ലാതാകുന്നു. മനുഷ്യരെ മൃഗങ്ങളാക്കി മാറ്റുന്നു എന്നൊക്കെയാണ് ഈ പ്രദേശത്തെ പറ്റിയുള്ള കഥകള്‍. ‘ഓജ’ അല്ലെങ്കില്‍ ‘ബെസ്’ എന്നാണ് ഈ ഗ്രാമത്തിലെ മന്ത്രവാദികള്‍ അറിയപ്പെടുന്നത്. ഇവർ മന്ത്രവാദവും മാന്ത്രികവിദ്യയും പരമ്പരാഗതമായി പരിശീലിക്കുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. മന്ത്രവാദത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ ഗ്രാമത്തില്‍ വികസനം എന്നത് സ്വപ്നം മാത്രമാണ്.ഈ ഗ്രാമത്തില്‍ ഒരു ഡോക്ടറോ, പ്രാഥമികാരോഗ്യ കേന്ദ്രമോ ഇല്ല. പ്രചരിക്കുന്ന അന്ധവിശ്വാസപരമായ കഥകളാണ് ഇവിടെ വികസനത്തിന് തുരങ്കം സൃഷ്ടിക്കുന്നത്. അതിനാ? തന്നെ രോഗം വന്നാല്‍ മന്ത്രവാദികളുടെ സഹായമാണ് ഗ്രാമവാസികള്‍ തേടുന്നത്. രോഗം കാരണം മരണപ്പെടുന്നത് അയാള്‍ ചെയ്ത തെറ്റുകള്‍ക്ക് ഉള്ള ശിക്ഷയായാണ് ഇവർ വിശ്വസിക്കുന്നത്.
നോർത്ത് ഗുവാഹത്തി കോളേജിലെ ജിയോഗ്രഫി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ലേഖ ബോറ, മയോങ് ഗ്രാമത്തിലെ ഇത്തരം ആചാരങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെ പറ്റി പഠിച്ചിട്ടുള്ള പ്രധാനികളില്‍ ഒരാളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.