കൊല്ലം: കാണാതായ വിദ്യാർഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ വരിഞ്ഞം കരൂർകളങ്ങരയില്‍ തുണ്ടുവിളവീട്ടില്‍ രവിയുടെ മകൻ അച്ചു (17) ആണ് മരിച്ചത്.
അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 23ന് വീട്ടില്‍ നിന്നും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ വിദ്യാർഥിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ അച്ചുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാർ കൂടെ ഇല്ലായിരുന്നു എന്ന മൊഴിയാണ് നല്‍കിയത്. തുടർന്ന് പൊലിസ് സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പൊലീസ് വീണ്ടും നടത്തിയ ചോദ്യംചെയ്യലില്‍ അച്ചു ആറ്റില്‍ അപകടത്തില്‍പെട്ടെന്ന് വ്യക്തമാകുകയായിരുന്നു. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയം കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അച്ചു ആറ്റില്‍ മുങ്ങിത്താഴ്ന്നതായും പേടിച്ച് ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാർ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.തുടർന്ന് വെള്ളിയാഴ്ച അഗ്നിരക്ഷാസേന സ്കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപം മൃതദേഹം കണ്ടെടുത്തു.
പാരിപ്പള്ളി പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് : അംബിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.