തിരുവനന്തപുരം:ടെലിവിഷൻ നടന്മാരും സാങ്കേതിക പ്രവർത്തകരും മാറ്റുരച്ച രണ്ടുദിവസം നീണ്ടുനിന്ന ക്രിക്കറ്റ് മത്സരത്തിൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം സീരിയൽ ടീം വിജയിച്ചു.
മാനത്തെ കൊട്ടാരം, സ്നേഹപൂർവ്വം ശ്യാമ, സ്നേഹക്കൂട്ട്, ഹൃദയം, മൗനരാഗം, സുഖമോദേവി, സാന്ത്വനം 2, ചെമ്പനീർ പൂവ്, തുടങ്ങിയ സീരിയലുകളിലെ നടന്മാരും സാങ്കേതിക പ്രവർത്തകരും തമ്മിലാണ് മത്സരം നടന്നത്.വാശിയേറിയ ക്രിക്കറ്റ് മത്സരത്തിൽ ഏഷ്യാനെറ്റിലെ മൗനരാഗവും, സൂര്യ ടിവിയിലെ ഹൃദയവും, ഫൈനലിലേക്ക് കടക്കുകയും ഹൃദയം സീരിയൽ ടീം വിജയിക്കുകയും ചെയ്തു.
6 ഓവറുകളിൽ ആണ് മത്സരം നടന്നത്. ഫൈനലിൽ ടോസ് നേടിയ ഹൃദയം ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ആറ് ഓറിൽ 81 റൺസ് നേടി. തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ മൗനരാഗം ടീം 33 റൺസിന് ആൾ ഔട്ട് ആയി.
നിരവധി സിനിമ സീരിയൽ താരങ്ങൾ ക്രിക്കറ്റ് മത്സരം കാണുവാൻ എത്തിയിരുന്നു.
സംവിധായകൻ ടി എസ് സജി അദ്യക്ഷനായ ചടങ്ങിൽ, സംഘാട സമിതി ട്രഷറർ സമദ് വട്ടിയൂർക്കാവ് നന്ദി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ടെലിവിഷൻ ഫ്രെട്ടേനിറ്റി ജനറൽ സെക്രട്ടറി ഉണ്ണിചെറിയാൻ, നിർമാതാവ് ഭാവചിത്ര ജയകുമാർ, സംവിധായകൻ ടി എസ് സുരേഷ് ബാബു, നിർമാതാവ് ബിജു പ്രവീൺ, ജയകൃഷ്ണൻ, നടൻ പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചുമലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ടെലിവിഷൻ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്. സംഘാടകസമിതി അംഗങ്ങളായ ഷാജി തിരുമല, കണ്ണൻ മുടവൻ മുകൾ, രതീഷ് നെട്ടയം, രമേഷ് ഗോപാൽ, ഗോവിന്ദൻകുട്ടി, മഹേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.