ചികിത്സയിലിരിക്കെ മരിച്ചയാളുടെ 'കണ്ണ്' കാണാനില്ല:, പിന്നില്‍ ആശുപത്രി അധികൃതരെന്ന് ബന്ധുക്കള്‍, 'എലികളെന്ന്' വിചിത്ര വാദവുമായി ഡോക്ടര്‍മാര്‍,

പാട്‌ന: ബിഹാറിലെ ഒരു ആശുപത്രിയില്‍ മരിച്ചയാളുടെ കണ്ണ് പുറത്തെടുത്തെന്ന പരാതിയുമായി കുടുംബം. ഡോക്ടര്‍മാരാണ് മൃതദേഹത്തില്‍ നിന്നും കണ്ണ് എടുത്തുമാറ്റിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ തങ്ങളല്ലെന്നും എലികള്‍ തുരന്നെടുത്തതാകാമെന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം.

ഫന്റസ് കുമാര്‍ എന്നയാള്‍ വെടിയേറ്റതിനു പിന്നാലെ വ്യാഴാഴ്ച നളന്ദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എന്‍എംസിഎച്ച്‌) പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 8:55 ന് മരണം സ്ഥിരീകരിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കുടുംബം ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ബന്ധുക്കള്‍ മൃതദേഹത്തില്‍ ഇടതു കണ്ണ് ഇല്ലെന്ന് കണ്ടെത്തി.

 ‘കച്ചവടത്തിന്റെ’ ഭാഗമായി ഡോക്ടര്‍മാരുടെ കണ്ണ് പുറത്തെടുത്തതാണെന്ന് കുടുംബം ആരോപിക്കുമ്പോള്‍, ആശുപത്രി ഭരണകൂടം കുറ്റം ചുമത്തിയത് എലികളെയാണ്.

അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എലികളാണ് ഉത്തരവാദികളെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും എന്‍എംസിഎച്ച്‌ മെഡിക്കല്‍ സൂപ്രണ്ട് ഡോ വിനോദ് കുമാര്‍ സിംഗ് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !