ശബരിമലയില്‍ ഇത്തവണ തിരക്ക് അധികം; ഓരോ മണിക്കൂറും എത്തുന്നത് മൂവായിരം ഭക്തര്‍ ;ഇതുവരെ എത്തിയ അയ്യപ്പഭക്തര്‍ 83,429 പേര്‍,

പത്തനംതിട്ട: ഇക്കുറി മണ്ഡലം-മകരവിളക്ക് ദര്‍ശനത്തിനുള്ള അയ്യപ്പഭക്തരുടെ തിരക്ക് അധികമാണെന്നതിന് ദേവസ്വം പുറത്തുവിടുന്ന കണക്കുകൾ പറയുന്നു

ശബരിമലയില്‍ ഓരോ മണിക്കൂറിലും ഏകദേശം മൂവായിരത്തോളം ഭക്തര്‍ എത്തുന്നുവെന്നാണ് കണക്ക്. അയ്യപ്പദര്‍ശനമാരംഭിച്ച്‌ ഇതുവരെ 83,429 പേര്‍ മലകയറി.

നവംമ്പര്‍ 15 മുതല്‍ ശനിയാഴ്ച വരെയുള്ള കണക്കാണിത്. നവംമ്പര്‍ 15ന് ദര്‍ശനം തുടങ്ങി രാത്രി 12 വരെയുള്ള കണക്ക് പ്രകാരം 28,814 പേര്‍ ദര്‍ശനത്തിന് എത്തി. വെള്ളിയാഴ്ച രാത്രി 12 മുതല്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിവരെ എത്തിയത് 54,615 പേരാണ്.

വെര്‍ച്വല്‍ ക്യൂ വഴി 39,038 പേര്‍ എത്തിയെങ്കില്‍ സ്പോട്ട് ബുക്കിങ്ങിലൂടെ 4,535 പേര്‍ എത്തി. ബുക്ക് ചെയ്ത ദിസങ്ങളില്‍ അല്ലാതെ എത്തിയവര്‍ 11,042 പേര്‍

സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇന്നലെ  ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടത്തി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ബാച്ച്‌ ഭക്തര്‍ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്ക് തീര്‍ഥാടനം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !