റെജി എസ് നായർ, ഹോസൂർ ✍️
ബാംഗ്ളൂർ/ ഹൊസൂർ: ഹൊസൂർ കൈരളി സമാജം അണിയിച്ചൊരുക്കുന്ന ഒരുമയുടെ ഓണം 2024 ൻ്റെ ഭാഗമായുളള കായിക മത്സരങ്ങൾ നാളെ 03/11/2024 ഞായറാഴ്ച രാവിലെ 09:30 ന് അദിയമ്മൻ എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ പ്രസിഡൻ്റ് ശ്രീ.ജി.മണിയുടെ അദ്ധ്യക്ഷതയിൽ മുൻ കായിക മന്ത്രി ശ്രീ: ബാലകൃഷ്ണ റെഡ്ഡി അവർകൾ ഉദ്ഘാടനം നിർവഹിക്കുന്നു.
വൈകിട്ട് 05:30 വരെ തുടരുന്ന കായിക മത്സരങ്ങളിൽ വടംവലി, ഓട്ട മത്സരങ്ങൾ, ഷോട്ട്പുട്ട്, ക്യാരംസ്, ചെസ്സ്, ലോങ്ങ് ജംബ്ബ്, ത്രോബോൾ,ഉറിയടി, മ്യൂസിക്കൽ ചെയർ തുടങ്ങി നിരവധി മത്സര ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്അതി ഗംഭീരമാക്കുവൻ തീരുമാനിച്ച വിവരം ഓണാഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ: ശ്രീ.പി.വിജയരാഘവൻ, സ്പേട്സ് കമ്മിറ്റി ചെയർമാൻ ശ്രീ.പ്രേമരാജൻ.എൻ.കെ,.ജന:സെക്രട്ടറി ശ്രീ: അനിൽ.കെ.നായർ, ട്രെഷറർ ശ്രീ.അനിൽ ദത്ത്,വർക്കിങ്ങ് പ്രസിഡൻ്റ് ശ്രീ.അജീവൻ കെ.വി, ചാരിറ്റബിൾ ചെയർമാൻ ശ്രീ.ഗോപിനാഥ്.എൻ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.